Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested For Embezzling

Ernakulam

വ്യാ​ജ പ​ണ​യ​രേ​ഖ: 89 ല​ക്ഷം ക​വ​ർ​ന്ന ഗോ​ൾ​ഡ് അ​പ്രൈ​സ​ർ പിടിയിൽ

വൈ​പ്പി​ൻ: സ്വ​ർ​ണ​പ്പ​ണ​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച് റൂ​റ​ൽ സൊ​സൈ​റ്റി​യി​ൽ നി​ന്നും 89 ല​ക്ഷം ക​വ​ർ​ന്ന ഗോ​ൾ​ഡ് അ​പ്രൈ​സ​ർ അ​റ​സ്റ്റി​ൽ. ക​ർ​ത്തേ​ടം റൂ​റ​ൽ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ അ​പ്രൈ​സ​ർ ക​ർ​ത്തേ​ടം ച​ക്കാ​ല​ക്ക​ൽ അ​നൂ​പ് ജോ​സ​ഫാ(44)​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സൊ​സൈ​റ്റി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജി. ബി​ജു ന​ൽ​കി​യ പ​രാ​തി​യി​ൽ ഞാ​റ​ക്ക​ൽ എ​സ്ഐ നെ​ൽ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സൊ​സൈ​റ്റി​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ 2014 ജ​നു​വ​രി മു​ത​ൽ ഈ​വ​ർ​ഷം ജൂ​ൺ വ​രെ​യു​ള്ള 12 വ​ർ​ഷ കാ​ല​യ​ള​വി​ൽ 1565.9 ഗ്രാം ​സ്വ​ർ​ണം പ​ണ​യം വ​ച്ച​താ​യി രേ​ഖ​യു​ണ്ടാ​ക്കി​യാ​ണ് പ​ണം ക​വ​ർ​ന്ന​ത്.

ഇ​വി​ടെ സ്വ​ർ​ണ​ത്തി​ന്‍റെ മാ​റ്റു​നോ​ക്ക​ൽ മാ​ത്ര​മ​ല്ല പ​ണ​യ സ്വ​ർ​ണം വ​യ്ക്കു​ന്ന​തും സ്വ​ർ​ണം തി​രി​കെ കൊ​ടു​ക്കു​ന്ന​തും അ​പ്രൈ​സ​ർ ത​ന്നെ​യാ​ണ്. ഇ​ട​പാ​ടു​കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഇ​ട​പാ​ട് തീ​ർ​ത്ത് പോ​കാ​നാ​ണ് സൊ​സൈ​റ്റി ഇ​ത്ത​ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​താ​ണ് പ്ര​തി മു​ത​ലെ​ടു​ത്ത​ത്. പ​രി​ച​യ​ക്കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യു​മൊ​ക്കെ പേ​രി​ലാ​ണ് വ്യാ​ജ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത​ത്രേ. ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റ് പ​ദ​വി മാ​റ്റ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തും പ​രാ​തി ന​ൽ​കി​യ​തും.

 

Latest News

Corehub Up